തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു.
Read Also: പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്
‘ലഹരിക്കടിമയായാല്‍ അമ്മയേയും അച്ഛനേയും സഹജീവിയേയും തിരിച്ചറിയാന്‍ പറ്റാത്ത മാറ്റങ്ങള്‍ അവരില്‍ സംഭവിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കൊട്ടാരക്കരയിലെ സംഭവത്തെ ഓര്‍ത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. മ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടര്‍മാര്‍’.
‘സ്വന്തം ജീവന്‍ പോയാലും നാടിനെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് അവര്‍. നിപ കാലത്തും കോവിഡ് കാലത്തും അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്’.
അതേസമയം, വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവനയെ ചില കുബുദ്ധികള്‍ വക്രീകരിച്ചുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എന്നാല്‍, അവിടെയും ചില തെറ്റായ പ്രചാരണങ്ങള്‍ നടന്നു. മന്ത്രി വീണാ ജോര്‍ജ് ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ കുബുദ്ധിയുടെ ഭാഗമായി വക്രീകരിച്ചു. മന്ത്രി അപ്പോള്‍ തന്നെ അത് സംബന്ധിച്ച് വിശദീകരിച്ചു. വീണാ ജോര്‍ജ് ഒരു തരത്തിലും തെറ്റായ പ്രസ്താവന നടത്തിയിട്ടില്ലെന്നും റിയാസ് പറഞ്ഞു.
Post Your Comments