തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ സര്‍വ്വീസ് മുതലുളള ലാഭവും വേഗതയും ചൂണ്ടിക്കാട്ടി കെ റെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങള്‍ക്ക് ധൃതിയുണ്ട് എന്ന തലക്കെട്ടോടെയാണ് കെറെയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Read Also: മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
വന്ദേഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള ആറ് ദിവസത്തെ യാത്രയില്‍ 27000 പേരാണ് യാത്ര ചെയ്തത്. 2.7 കോടി രൂപയാണ് ആറ് ദിവസത്തെ യാത്രയില്‍ വന്ദേഭാരത് നേടിയത്. വന്ദേഭാരതിന്റെ സീറ്റ് ബുക്കിംഗ് മെയ് 14 വരെ ഫുള്‍ ആയിരുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ ധൃതിയുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും കെ റെയില്‍ വരുകയാണെങ്കില്‍ ജനങ്ങളുടെ യാത്രയുടെ ദൂരം കുറയ്ക്കാമെന്നുമാണ് കെ റെയില്‍ ഡിപ്പാര്‍ട്ട്മെന്റ് കുറിപ്പിലൂടെ പങ്കുവച്ചത്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുളള സര്‍വ്വീസിലൂടെ 1.17 കോടി രൂപയാണ് വന്ദേഭാരത് നേടിയത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തതും ഈ ട്രിപ്പിനാണ്. ഇതുവരെ ഏപ്രില്‍ 28 മുതല്‍ മെയ് മൂന്ന് വരെയുളള കണക്കുകളാണ് പുറത്തുവന്നിട്ടുളളത്.
Post Your Comments