ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യം, ഞാന്‍ ഭാസിക്കും ഷെയ്‌നിനും ഒപ്പമാണ്’: ജിനു ജോസഫ്

കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്‍ ജിനു ജോസഫ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിഷയത്തിൽ താന്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമൊപ്പമാണെന്ന് ജിനു ജോസഫ് പറഞ്ഞു.

ഈ നടന്മാര്‍ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഇവർ ഇതുവരെ ഷൂട്ടിംഗ് മുടക്കിയതായി അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തില്‍ വരുന്ന കഞ്ചാവ് മുഴുവന്‍ സിനിമയിലേയ്ക്ക് മാത്രമല്ല എത്തുന്നതെന്നും കൂട്ടിച്ചേർത്തു. ‘നീരജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ജിനു ജോസഫ് ഇക്കരുവും വ്യക്തമാക്കിയത്.

ജിനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ;

ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി

ഞാന്‍ ഇവര്‍ രണ്ടുപേരുമായിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് സെറ്റില്‍ അങ്ങനെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ പ്രധാനമായും സെറ്റില്‍ വരും പറഞ്ഞ ജോലി ചെയ്യും, വീട്ടില്‍ പോകും. അതിനിടയില്‍ ഞങ്ങളെല്ലാവരും ഇടക്ക് ഒരുമിച്ചിരിക്കുന്നതാണ്. അതിനിടയില്‍ ഷൂട്ടിങ്ങ് മുടക്കുകയോ ജോലിമുടക്കുകയോ ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഭാസിയുടെയും ഷെയ്‌നിന്റെയും ഭാഗത്ത് തന്നെയാണ്.

ഇവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ഷെയ്‌നിനൊപ്പവരും ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഇവര്‍ പ്രശ്‌നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. സമൂഹത്തില്‍ നടക്കുന്നത് എല്ലാം സിനിമാ രംഗത്തും ഉണ്ടാകും. ലഹരിക്കേസ് മുഴുവന്‍ കലാകാരന്മാരുടെ പുറത്തേയ്ക്കാണ് ചാര്‍ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button