ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി

പാലക്കാട് : ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ എംഎല്‍എ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍മാരുടെ പരാതി. കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരാതി നല്‍കിയത്. ഇന്നലെ ക്യാഷ്യാലിറ്റിയില്‍ ഭര്‍ത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.

Read Also: ‘സഞ്ജുവിൽ ഞാൻ എന്റെ മഹി ഭായിയെ കണ്ടു’: സഞ്ജു സാംസണെ പുകഴ്ത്തി ചാഹല്‍

പനിക്ക് ചികിത്സ തേടിയാണ് എംഎല്‍എ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.

Share
Leave a Comment