KozhikodeLatest NewsKeralaNattuvarthaNews

പത്ത് വയസുകാരിയെ പീഡിപ്പിച്ചു: 64കാരന് 25 വർഷം കഠിന തടവും പിഴയും

വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കോടതി ശിക്ഷിച്ചത്

കോഴിക്കോട്: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ആണ് ശിക്ഷ വിധിച്ചത്.

Read Also : ടിനി ടോമിനെ ആക്രമിക്കുന്നത് ആശങ്കയോടെയാണ് കാണുന്നത്, അദ്ദേഹത്തിന് കേരളം പൂര്‍ണ്ണ പിന്തുണ നല്‍കണം: ഉമ തോമസ്

2018-ൽ ആണ് കേസിനാസ്പദ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചാണ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയിൽ ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button