AlappuzhaLatest NewsKeralaNattuvarthaNews

ബൈ​ക്കി​ൽ ക​ട​ത്തി​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ അറസ്റ്റിൽ

തു​മ്പോ​ളി അ​ഞ്ചു​​ത​യ്യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (26), കൊ​മ്മാ​ടി കു​ന്നേ​ൽ​വീ​ട്ടി​ൽ മ​നു ശ്രീ​കാ​ന്ത്​ (23), ക​ള​പ്പു​ര ക​മ്പി​യി​ൽ വീ​ട്ടി​ൽ അ​മ​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ ക​ട​ത്തി​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. തു​മ്പോ​ളി അ​ഞ്ചു​​ത​യ്യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (26), കൊ​മ്മാ​ടി കു​ന്നേ​ൽ​വീ​ട്ടി​ൽ മ​നു ശ്രീ​കാ​ന്ത്​ (23), ക​ള​പ്പു​ര ക​മ്പി​യി​ൽ വീ​ട്ടി​ൽ അ​മ​ൽ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.​

Read Also : ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല

എ​ക്​​സൈ​സ്​ ആ​ല​പ്പു​ഴ റേ​ഞ്ച്​ ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 3.4 ഗ്രാം ​എം.​ഡി.​എം.​എ​യും 11 ഗ്രാം ​ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യാ​ഗി​ച്ച ഡ്യൂ​ക്ക്​ ബൈ​ക്കും മ​യ​ക്കു​മ​രു​ന്ന്​ വി​റ്റ​യി​ന​ത്തി​ൽ കി​ട്ടി​യ 3,000 രൂ​പ​യും പിടിച്ചെ​ടു​ത്തു.​

എ​ക്​​സൈ​സ്​ ഓ​ഫീസ​ർ​മാ​രാ​യ ഇ.​കെ. അ​നി​ൽ, പി.​ടി. ഷാ​ജി, അ​നി​ലാ​ൽ, റെ​നീ​ഷ് വ​ർ​ഗീ​സ് പ​യ​സ്, ഷെ​ഫീ​ക്ക്, ജീ​ന വി​ല്ല്യം​സ് എ​ന്നി​വ​ർ ആണ് നേ​തൃ​ത്വം ന​ൽ​കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button