AsiaLatest NewsNewsInternational

ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ്: ആരോപണവുമായി പാകിസ്ഥാൻ

ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ പാകിസ്ഥാനിൽ തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി പാകിസ്ഥാൻ. ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ നിന്ന് അയച്ച സംഘമാണ് അക്രമം നടത്തുന്നതെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ സ്‌പെഷൽ അസിസ്റ്റന്റ് അത്താഉല്ല തരാർ ആരോപിച്ചു.

‘ഇവിടെ അക്രമങ്ങൾ നടത്തുന്ന ആളുകളേയും അവരുടെ ആയുധങ്ങളുമല്ലൊം ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ നിന്ന് അയച്ചതാണ്. ഏതാനും ചിലരാണ് അക്രമം നടത്തുന്നത്. അവർക്കെല്ലാം ബിജെപിയുമായും ആർഎസ്എസുമായും ബന്ധമുണ്ട്. ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണങ്ങളെല്ലാം നടന്നത്,’ വാർത്താസമ്മേളനത്തിൽ അത്താഉല്ല  ആരോപിച്ചു.

കേരളത്തിലെ ആരോഗ്യമേഖല രണ്ടാം ദിവസവും സ്തംഭനാവസ്ഥയില്‍

പാകിസ്ഥാനിലെ അക്രമ സംഭവങ്ങൾക്കുശേഷം ഇന്ത്യയിൽ ആഘോഷങ്ങൾ നടന്നിട്ടുണ്ടെന്നും ബിജെപിയും ആർഎസ്എസുമാണ് ഇത് ആഘോഷിച്ചതെന്നും അത്താഉല്ല തരാർ  പറഞ്ഞു. പാകിസ്ഥാനിൽ ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അത്താഉല്ല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button