തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല രണ്ടാം ദിവസവും സ്തംഭനാവസ്ഥയിലായി. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കി. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ആരോഗ്യമന്ത്രി നല്‍കുന്ന വാഗ്ദാനങ്ങള്‍ ചെവിക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. മന്ത്രിയുടെ വാഗ്ദാനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് കൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ തീരുമാനവും നടപടിയുമാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
Read Also: വന്ദന ദാസിന് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്
ബുധനാഴ്ച പുലര്‍ച്ചെയാണ് ഡോ വന്ദന ദാസിനു നേരെ ആക്രമണമുണ്ടായത്. രാവിലെ 08 30 ഓടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വ്യാഴാഴ്ച രാവിലെ 08:00 വരെയാണ് ഐ എം എ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധം നീണ്ടുപോവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. ബുധനാഴ്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം ഡോക്ടര്‍മാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നത്.
Post Your Comments