Latest NewsCinemaNewsIndiaBollywoodEntertainment

കേരള സ്റ്റോറിയെ എതിർക്കുന്നവർ ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം: മന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി‘ എന്ന സിനിമയ്ക്ക് പിന്തുണയുമായി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. സിനിമയ്‌ക്കെതിരെ ശബ്ദിക്കുന്നവർ എല്ലാവരും ഐ.എസ്.ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം നിൽക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരും ആണെന്ന് മന്ത്രി പറഞ്ഞു. രാജ്യവും ജനങ്ങളും ദേശീയതയും ഭീകരവാദത്തിനെതിരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘ഞാനും ഒരു രക്ഷിതാവും അമ്മയുമാണ്‌. ഒരു രക്ഷിതാവ് എന്ന നിലയിൽ കൂടിയാണ്‌ ഞാൻ ഇത് പറയുന്നത്. നമ്മുടെ രാജ്യത്തെ പൗരന്മാരെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കാത്ത ഇത്തരം ഭീകരവാദത്തെ പിന്തുണയ്ക്കുവാൻ ആരും മുന്നോട്ട് വരരുത്. ചിലപ്പോൾ ഈ സിനിമയെ എതിർക്കുന്നവർക്ക് ചില പ്രത്യേക കോണുകളിൽ നിന്നും ലാഭം ലഭിക്കും. എന്നാൽ ദീർഘനാളത്തേക്ക് ആ ലാഭം അവരുടെ തകർച്ചക്കും ശാശ്വതമായ നഷ്ടത്തിലേക്കും നയിക്കും. രാജ്യവും ജനങ്ങളും ദേശീയതയും ഭീകരവാദത്തിനെതിരാണ്‌. ആ നിലപാടേ ജയിക്കൂ’, സ്മൃതി ഇറാനി പറഞ്ഞു.

‘ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകളും തീവ്രവാദ സംഘടനയ്‌ക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ്‌. ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനയ്‌ക്കൊപ്പം നിൽക്കുന്നു. സമൂഹത്തിനുള്ള ഒരു ഉണർവ് ആണിത്. ചെറുപ്പക്കാരായ പെൺകുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാകുന്നു. അതിനാൽ തന്നെ തീർച്ചയായും ഈ സിനിമ കാണണമെന്ന് മാതാപിതാക്കളോടും സമൂഹത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button