Latest NewsKeralaNews

കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നൽകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദന ദാസിന്റെ പേര് നൽകും. ആരോഗ്യ വകുപ്പ് വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

അതേസമയം, വന്ദന ദാസിന് മന്ത്രി വീണ ജോർജ് അന്ത്യാഞ്ജലി അർപ്പിച്ചു. കോട്ടയത്തെ ഡോക്ടറുടെ വീട്ടിലെത്തിയ ശേഷം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രി മടങ്ങിയത്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു.

പൊലീസ് വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച നെടുമ്പന യു പി സ്‌കൂൾ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ് സന്ദീപിന്റെ കുത്തേറ്റാണ് ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ടത്

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹനന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിച്ചി. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

Read Also: ഞാനോ കുടുംബമോ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടില്ല, എന്നാൽ അവർ ഉപേക്ഷിച്ചാൽ ചുമടെടുത്തും ഞാൻ കുട്ടിയെ നോക്കും: നടൻ അർണവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button