‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല

കോഴിക്കോട്: എഐ ക്യാമറ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കരാര്‍ കമ്പനിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും കെല്‍ട്രോണിനും ഉത്തരം മുട്ടിയപ്പോഴാണ് എസ്ആര്‍ഐടിയെ രംഗത്തിറക്കിയതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തങ്ങളുടെ ചോദ്യം കേരളത്തിലെ മുഖ്യമന്ത്രിയോടാണെന്നും എസ്ആര്‍ഐടിയോടല്ലെന്നും അദ്ദേഹം പറഞ്ഞു.

‘എസ്ആര്‍ഐടി ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാര്‍ തലത്തില്‍ പറയേണ്ട മറുപടി എസ്ആര്‍ഐടി എന്ന കമ്പനിയെക്കൊണ്ട് പറയിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷനേതാവിനും തനിക്കും രണ്ട് മാധ്യമങ്ങള്‍ക്കുമെതിരായി കേസ് കൊടുക്കും എന്നാണ് അവര്‍ പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ദുര്‍ബലമായ മറുപടിയാണ് അവര്‍ വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്. അഴിമതി പുറത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ സര്‍ക്കാരിന് വേണ്ടി ഏജന്‍സിപ്പണി നടത്തുകയാണ് എസ്ആര്‍ഐടി’, ചെന്നിത്തല കുറ്റപ്പെടുത്തി.

ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്

‘ഇന്നുവരെ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ആരോപണത്തിന് വസ്തുതാപരമായ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി കളിക്കുകയാണ്. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്. പ്രസാഡിയോ എന്ന കമ്പനിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ആളുകളുമായി ബന്ധമുള്ളവരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതിന്റെ കാരണം ഇതാണെന്ന് എല്ലാവര്‍ക്കുമറിയാം’, ചെന്നിത്തല പറഞ്ഞു.

 

Share
Leave a Comment