തിരുവനന്തപുരം: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകൾ അറസ്റ്റിൽ. ബാലരാമപുരത്താണ് സംഭവം. മുഖം മൂടി ധരിച്ചാണ് മരുമകൾ വയോധികയുടെ കാല് തല്ലിയൊടിച്ചത്. ബാലരാമപുരം സ്വദേശിയായ വാസന്തി എന്ന 63 കാരിയെയാണ് മകന്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കാലിനും വാസന്തിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.
രണ്ടാമത്തെ മകൻ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതിഷ്കുമാർ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് ചെയ്യിക്കുന്നത് വാസന്തിയാണ് എന്ന് ആരോപിച്ചാണ് മരുമകൾ പതിയിരുന്ന് ഇവരുടെ കാൽ തല്ലിയൊടിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments