ThiruvananthapuramKeralaNattuvarthaLatest NewsNews

വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി, നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തില്‍ എത്തിയെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

എന്നാല്‍, സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനത്തിന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നല്‍കി. വ്യാഴാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്നും ഈ സാഹചര്യത്തിൽ യാത്ര റദ്ദാക്കുകയായിരുന്നു എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button