Latest NewsNewsBusiness

വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടിന് ഉടമയാണോ? പുതിയ നടപടിയുമായി മസ്ക്

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ ഫോളോവർമാരുടെ എണ്ണത്തിൽ കുറവ് വന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്

വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഏറ്റവും പുതിയ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാൻ 30 ദിവസത്തിനുള്ളിൽ ഒരു തവണയെങ്കിലും ട്വിറ്റർ അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടതാണ്. ഇവ കൃത്യമായി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് മസ്ക് നൽകിയിരിക്കുന്നത്. അതേസമയം, പുതിയ നടപടി എപ്പോൾ ആരംഭിക്കുമെന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ട്വിറ്റർ പുറത്തുവിട്ടിട്ടില്ല.

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ ഫോളോവർമാരുടെ എണ്ണത്തിൽ കുറവ് വന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, സജീവമല്ലാത്ത അക്കൗണ്ടുകൾ ആർക്കൈവ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആർക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഉടമയ്ക്ക് വീണ്ടും തിരികെ ലഭിക്കുമോ എന്നതിൽ കമ്പനി കൃത്യമായ മറുപടി നൽകിയിട്ടില്ല. ട്വിറ്ററിനെ ഏറ്റെടുത്തത് മുതൽ നിരവധി മാറ്റങ്ങളാണ് മസ്ക് വരുത്തിയിട്ടുള്ളത്.

Also Read: വായ്പ എടുക്കുന്നവർക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യമേഖലാ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button