KeralaLatest NewsNews

‘ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാൻ’: വീണയ്ക്ക് സന്ദീപാനന്ദ ഗിരിയുടെ പിന്തുണ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ പോലീസ് വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ മന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഡോക്ടര്‍ക്ക് പരിചയസമ്പത്തില്ലായിരുന്നുവെന്ന തരത്തിൽ പ്രതികരണം അറിയിച്ച മന്ത്രിക്ക് നേരെ വിമർശനമുയരുമ്പോൾ പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി. മന്ത്രിയുടെ പ്രസ്താവന തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം വീണ ജോർജിന് പിന്തുണ അറിയിച്ചത്.

ആരോഗ്യമന്ത്രിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥി സംഘടനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യമന്ത്രി പറയുകയെന്ന് സതീശന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി മാപ്പ് പറയണമെന്നായിരുന്നു മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യം. യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്പർ വൺ എന്ന ബോർഡ്. സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

വീണ ജോർജ് പറഞ്ഞതിങ്ങനെ:

‘പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ‘

കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എന്റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button