തിരുവനന്തപുരം: കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയ്ക്കായി പൊലീസുകാര്‍ കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ വന്ദന പരിചയ സമ്പത്തുള്ള ആളല്ലെന്ന മന്ത്രി വീണ ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനെതിരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നു.
എക്സ്പീരിയന്‍സ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടര്‍ ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്ന അഭിപ്രായത്തിന്റെ അര്‍ത്ഥമെന്താണ്? ഒന്ന് വിശദീകരിക്കണം മന്ത്രി എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
പ്രിയപ്പെട്ട ശ്രീമതി വീണാ ജോര്‍ജ്:
‘ആരെങ്കിലും പറഞ്ഞതു കേട്ട് അഭിപ്രായം പറയേണ്ട ആളല്ല താങ്കള്‍. താങ്കള്‍ സംസാരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയന്‍സ് പരാമര്‍ശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ ആയിരുന്നെങ്കില്‍ ആ സാഹചര്യത്തില്‍ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കരാട്ടെയും ഇരുപത് കൊല്ലം എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ കളരിയും ഒന്നും ഡോക്ടര്‍മാരെ പഠിപ്പിക്കുന്നില്ലല്ലോ!’
‘എക്‌സ്പീരിയന്‍സ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടര്‍ ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നു എന്ന അഭിപ്രായത്തിന്റെ അര്‍ത്ഥമെന്താണ്? എക്‌സ്പീരിയന്‍സ് ആകുമ്പോള്‍ ഒരു ഡോക്ടര്‍ തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഭയപ്പെടില്ല എന്നോ? ഡോക്ടര്‍മാരുടെ എക്‌സ്പീരിയന്‍സ് കൂടുന്നതു പ്രകാരം നോര്‍മലൈസ് ചെയ്യപ്പെടേണ്ട ഒന്നല്ലല്ലോ ആക്രമണം.
ഇത്രയുമായിട്ടും സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. അതിലെ അപക്വതയും അസ്വീകാര്യതയും താങ്കള്‍ക്ക് ബോധ്യപ്പെടുന്നില്ല എന്നത് താങ്കളുടെ പരാജയമല്ല, ഞങ്ങളുടേതാണ്. സമ്മതിക്കുന്നു’.
ആശംസകള്‍:
പണിക്കര്‍
Post Your Comments