KeralaLatest NewsNews

പരിശോധന സമയത്ത് പോലീസ് വേണ്ടെന്നല്ല ആ ഉത്തരവ്; ഡി.വൈ.എഫ്.ഐയെ തള്ളി നിയമ പോരാട്ടം നടത്തിയ ഡോക്ടർ

കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ പൊലീസുകാര്‍ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദ്ദേശമെന്നും ചൂണ്ടിക്കാട്ടിയ ഡി.വൈ.എഫ്.ഐയുടെ പ്രസ്താവനയെ തള്ളി നിയമപോരാട്ടം നടത്തിയ ഡോക്ടർ. കസ്റ്റഡി മർദ്ദന കേസുകളുമായി ബന്ധപ്പെട്ടാണ് താൻ കോടതിയിൽ പോയി ഉത്തരവ് വാങ്ങിയതെന്നും മറ്റു കേസുകളിലെ പരിശോധനയിൽ ബാധകമല്ലെന്നും നിയമപോരാട്ടം നടത്തിയ ഡോ കെ പ്രതിഭ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

‘കസ്റ്റഡി പീഡനം സംബന്ധിച്ച് പ്രതിക്ക് തുറന്നു പറയാനുള്ള സ്വകാര്യത മാത്രമാണ് ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. മറ്റു കേസുകളിലെ പരിശോധനയിൽ ബാധകമല്ല. പരിശോധന സമയത്ത് പോലീസ് വേണ്ടെന്നല്ല ഉത്തരവെന്നും അൽപ്പം അകലെ പൊലീസ് ഉണ്ടാകണമെന്നാണ് ഉത്തരവെന്നും ഡോ പ്രതിഭ പറഞ്ഞു. പ്രശ്നക്കാരായ പ്രതികളെ കൊണ്ടുവരും മുൻപ് പോലീസ് അറിയിക്കുകയും അധിക പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാറുണ്ട്’, പ്രതിഭ പറഞ്ഞു.

Also Read:‘ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാൻ’: വീണയ്ക്ക് സന്ദീപാനന്ദ ഗിരിയുടെ പിന്തുണ

അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. പ്രതിയെ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ പൊലീസുകാര്‍ അടുത്ത് ഉണ്ടാകരുതെന്നാണ് കോടതി നിര്‍ദ്ദേശമെന്ന ക്യാപ്സൂൾ പൊക്കിപ്പിടിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയെന്ന് സോഷ്യൽ മീഡിയയും ആരോപിച്ചു.

പൂയപ്പള്ളി ചെറുകരകോണം സ്വദേശി സന്ദീപ് ആണ് കൊലപാതകം നടത്തിയത്. നിലത്തുവീണ വന്ദനയെ തുടരെ പ്രതി കുത്തുകയായിരുന്നു. ചികിത്സയ്ക്ക് ബന്ധുവിനൊപ്പം എത്തിയ ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിംസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വന്ദന ദാസ് ഇന്ന് രാവിലെ എട്ടരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button