പത്തനംതിട്ട: പന്തളത്ത് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസിൽ അനൂപ് (47) ആണ് മരിച്ചത്.
Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
ഇന്നലെ ഉച്ചയ്ക്ക് നാലിന് മങ്ങാരം മംഗലപ്പള്ളിക്കടവിലാണ് അപകടം സംഭവിച്ചത്. പത്തനാപുരം സഹകരണ ബാങ്ക് ജീവനക്കാരനായ അനൂപ്, പ്രദേശത്തെ ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
Read Also : ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
കുളിക്കാൻ പോയ അനൂപ് മടങ്ങിയെത്താതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. കുളിക്കടവിൽ വസ്ത്രങ്ങൾ കണ്ടെത്തിയതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments