KeralaLatest NewsNews

ആനപ്പകയെ വളരെയധികം സൂക്ഷിക്കേണ്ടത്, അരിക്കൊമ്പന്‍ അതീവ അപകടകാരി, അവന്‍ തിരികെ വരും

കേരളം മൃഗങ്ങളോട് സോഫ്റ്റ് രീതികള്‍ അനുവര്‍ത്തിക്കുമ്പോള്‍ തമിഴ്നാട് എടുക്കുന്നത് കടുത്ത നടപടികള്‍: അപകടം മണത്ത് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലിന്റെ തലവേദനയായിരുന്ന അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്‌നാടിന്റെ തലവേദനയായി മാറിയിരിക്കുകയാണ്. മേഘമലയില്‍ ആന എത്തിയതോടെ തമിഴ്‌നാട് സംഘം ആനയെ നിരീക്ഷിക്കുകയാണ്. മേഘമലയിലെ തൊഴിലാളി ലയങ്ങള്‍ ആന തകര്‍ത്തതായി വാര്‍ത്തയുണ്ടെങ്കിലും തമിഴ്‌നാട് വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Read Also: ‘കഷ്ടം! ഇതാണ് ശരിയായ കേരള സ്റ്റോറി’,മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും:ഇതും നമ്പര്‍ വണ്‍ കേരളത്തില്‍

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ ചിന്നമന്നൂര്‍ – മേഘമല റോഡില്‍ ഒരു ബസ് അരിക്കൊമ്പന്റെ മുന്നില്‍പെടുന്ന ദൃശ്യങ്ങളുള്ള വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. തമിഴ്‌നാട് വനംവകുപ്പിന്റെ രീതികള്‍ കേരള രീതികളല്ല എന്നാണ് വനംവകുപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളം മൃഗങ്ങളോട് സോഫ്റ്റ് രീതികള്‍ അനുവര്‍ത്തിക്കുമ്പോള്‍ തമിഴ്‌നാട് കടുത്ത നടപടികളാണ് കൈക്കൊള്ളുക. ആനകള്‍ ഉപദ്രവം തുടങ്ങിയാല്‍ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചാണ് തമിഴ്‌നാട് ആനയെ നേരിടുക. റബ്ബര്‍ ബുള്ളറ്റുകള്‍ ആനയ്ക്ക് മാരകമായ വേദനയുണ്ടാക്കും. വെടിവയ്ക്കുന്ന സാഹചര്യം അനുസരിച്ച് റബ്ബര്‍ ബുള്ളറ്റുകള്‍ ആനയുടെ മേല്‍ തുളഞ്ഞു കയറാനും സാധ്യതയുണ്ട്. ഈ രീതിയിലുള്ള ആക്രമണം വന്നാല്‍ ആന കൂടുതല്‍ ആക്രമകാരിയാവും.

ഉപദ്രവിക്കുന്ന ആളെയല്ല ആന കൊല്ലുക. മുന്നില്‍ വരുന്നയാളെയാകും. ആനപ്പക വെറും പകയല്ല. വേദന കിട്ടിക്കഴിഞ്ഞാല്‍ മുന്നില്‍ക്കാണുന്ന ആളെ ആന
ക്രൂരമായി ആക്രമിക്കും. നിരപരാധികള്‍ വരെ ആനയ്ക്ക് ഇരയാകും.

ആനപ്പകയെ ഭയക്കേണ്ടതുണ്ട്. ചിന്നക്കനാലിനു അടുത്താണ് മേഘമല. ആനയ്ക്ക് ദൂരം പ്രശ്‌നമല്ല. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലിലേക്ക് വരാനും സാധ്യതയുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ അരിക്കൊമ്പന്റെ രീതികള്‍ വനംവകുപ്പ് നിരീക്ഷിക്കുകയാണ്. ആനയ്ക്ക് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശങ്ങള്‍ കേരള വനംവകുപ്പിനാണ് ലഭിക്കുന്നത്. ഈ സന്ദേശങ്ങള്‍ അവര്‍ യഥാവിധി തമിഴ്‌നാടിനു കൈമാറുന്നില്ലെന്ന പരാതിയും തമിഴ്‌നാട് വനംവകുപ്പിനുണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.

എന്തായാലും അരിക്കൊമ്പനെ സസൂക്ഷമം നിരീക്ഷിക്കുകയാണ് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പനുള്ള മേഘമലയിലേക്കുള്ള ബസ് സര്‍വീസ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത് ഇന്നലെ പുനരാരംഭിച്ചു. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചിട്ടില്ല. മേഘമലയ്ക്കു സമീപം ഇരവിങ്കലാറില്‍ നിന്ന് പകര്‍ത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. വനമേഖലയ്ക്കു സമീപം താമസിക്കുന്നവര്‍ രാത്രി പുറത്തിറങ്ങരുതെന്നും ആളുകള്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button