Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഈ സ്വകാര്യ ബാങ്ക്, പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്

നിക്ഷേപകരെ ആകർഷിക്കാൻ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പ ദാതാവായ സൂര്യോദയ സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിരിക്കുന്നത്.

91 ദിവസം മുതൽ ആറ് മാസം വരെ കാലയളവ് ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതു വിഭാഗത്തിന് 5.00 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനവും പലിശ ലഭിക്കുന്നതാണ്. 9 മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് 6.00 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.50 ശതമാനം പലിശയും ആണ് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശ സാധാരണ വിഭാഗങ്ങൾക്കും, 7.35 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കും. രണ്ട് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 8.50 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 9.00 ശതമാനം പലിശയും ലഭിക്കും.

Also Read: താനൂർ ബോട്ടപകടം: എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഡിജിപി

999 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 9 ശതമാനം പലിശ പൊതു വിഭാഗത്തിനും 9.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കും. 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുക. 7.75 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. മൂന്ന് വർഷത്തിൽ കൂടുതലും അഞ്ച് വർഷത്തിൽ താഴെയുള്ളതുമായ നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 6.75 ശതമാനവും, മുതിർന്നവർക്ക് 7.25 ശതമാനം പലിശയുമാണ് ലഭ്യമാക്കുന്നത്. അഞ്ച് വർഷ കാലയളവിലെ നിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് 9.10 ശതമാനവും, ഇതേ കാലയളവിലെ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് 9.60 ശതമാനം പലിശ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button