Latest NewsIndiaNews

രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്, പിഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന പുരോഗമിക്കുകയാണ്.

Read Also: യുവാവിനെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

മധുരയിലെ പിഎഫ്‌ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപിയില്‍ മറ്റൊരു പിഎഫ്‌ഐ നേതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യന്‍ സൈനികരെ ലക്ഷ്യം വച്ച് നടത്തിയ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നാലെ തിരച്ചില്‍ ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ജമ്മു കശ്മീരിലുടനീളം നിരവധി സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പാക്കിസ്ഥാന്‍ കമാന്‍ഡര്‍മാരുടെയും ഹാന്‍ഡ്ലര്‍മാരുടെയും നിര്‍ദ്ദേശപ്രകാരം വിവിധ കപട പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകള്‍. ശ്രീനഗര്‍, അനന്ത്നാഗ്, കുപ്വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ തുടങ്ങിയ ജില്ലകളിലാണ് ഓപ്പറേഷന്‍ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button