Latest NewsNewsIndia

ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമായത് 5 ലക്ഷത്തിലധികം പേർ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള തീർത്ഥാടകർക്ക് കേദാർനാഥ് സന്ദർശിക്കാൻ സാധിക്കും

ചാർധാം തീർത്ഥാടന യാത്രയിൽ ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 22 മുതൽ മെയ് 7 വരെ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ധാം എന്നിവിടങ്ങളിൽ 5,05,286- ലധികം തീർത്ഥാടകരാണ് സന്ദർശനം നടത്തിയിട്ടുള്ളത്. മുൻ വർഷത്തേക്കാൾ ഇത്തവണ നിരവധി തീർത്ഥാടകരാണ് ചാർധാം സന്ദർശിച്ചത്. ഏപ്രിൽ 22ന് യമുനോത്രിയിൽ നിന്നാണ് ചാർധാം യാത്ര ആരംഭിച്ചത്.

ധാമുകളിൽ തുടർച്ചയായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടതിനെ തുടർന്ന് നിലവിൽ കേദാർനാഥ് സന്ദർശനത്തിനുള്ള രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും താപനില വീണ്ടും താഴാനും, ഉയർന്ന മഞ്ഞുവീഴ്ച ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള തീർത്ഥാടകർക്ക് കേദാർനാഥ് സന്ദർശിക്കാൻ സാധിക്കും. ഇത്തവണ 1.75 ലക്ഷം തീർത്ഥാടകരാണ് കേദാർനാഥ് സന്ദർശിച്ചിട്ടുള്ളത്.

Also Read: ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ… ഇവ ചേർത്തതാണ് 2018 എന്ന സിനിമ: വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button