ThiruvananthapuramNattuvarthaLatest NewsKeralaNews

സം​ഘം ചേ​ർ​ന്ന് മർ​ദ്ദനം : യുവാവ് മ​രി​ച്ചു

ചെ​ങ്കി​ക്കു​ന്ന്, കു​റി​യി​ട​ത്തു കോ​ണം, ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പു​ഷ്ക​ര​ൻ (45) ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: സം​ഘം ചേ​ർ​ന്നു​ള്ള മ​ർദ്ദ​ന​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​ങ്കി​ക്കു​ന്ന്, കു​റി​യി​ട​ത്തു കോ​ണം, ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പു​ഷ്ക​ര​ൻ (45) ആ​ണ് മ​രി​ച്ച​ത്.

കു​റി​യി​ട​ത്ത് കോ​ണം മേ​ലേ​മ​ഠ​ത്തി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​തി എ​ട്ടോ​ടെയാണ് സം​ഭ​വം. പു​ഷ്ക​ര​നും മ​ക​ൻ ശി​വ​യും ബൈ​ക്കി​ൽ ബ​ന്ധു വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു. ബൈ​ക്ക് വ​യ്ക്കു​ന്ന​തി​നാ​യി പു​ഷ്ക​ര​ൻ കു​റി​യി​ട​ത്ത് മ​ഠ​ത്തി​ന് സ​മീ​പ​ത്തേ​ക്കും മ​ക​ൻ വീ​ട്ടി​ലേ​ക്കും പോ​യി. ഈ ​സ​മ​യം പു​ഷ്ക​ര​ന്‍റെ ബ​ന്ധു​ വേ​ണു​വും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. വേ​ണു​വും പു​ഷ്ക​ര​നും സം​സാ​രി​ച്ച് നി​ൽ​ക്ക​വെ ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് സ​മീ​പ​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ ഗ്ലാ​സ് എ​ടു​ത്തെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് യു​വാ​ക്ക​ളു​മാ​യി വേ​ണു​വും പു​ഷ്ക​ര​നും വാ​ക്കു ത​ർ​ക്ക​മാ​യി. ഇ​തി​ൽ കു​പി​ത​രാ​യ യു​വാ​ക്ക​ൾ വേ​ണു​വി​നെ ആ​ദ്യം ത​ല്ലി​ച്ച​ത​ക്കു​ക​യും തു​ട​ർ​ന്ന് പു​ഷ്ക്ക​ര​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : താനൂര്‍ ബോട്ടപകടം: ബോട്ടുടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍

ആ​ക്ര​മണ​ത്തി​ൽ പു​ഷ്ക​ര​ൻ ബോ​ധ​ര​ഹി​ത​നാ​യി വീ​ണ​തോ​ടെ യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ചു​ണ്ടി​നു ത​ല​യ്ക്കും പ​രി​ക്കേ​റ്റ വേ​ണു സ​ഹാ​യ​ത്തി​ന് ആ​ളെ കൂ​ട്ടി എ​ത്തി പു​ഷ്ക​ര​നെ ആ​ദ്യം കേ​ശ​വ​പു​രം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ, സു​ജി​ത് എ​ന്ന​യാ​ളെ ന​ഗ​രൂ​ർ പൊ​ലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മ​റ്റു​ള്ള​വ​ർ​ക്കാ​യി അന്വേഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button