KollamKeralaNattuvarthaLatest NewsNews

ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​ : 20കാരൻ പൊലീസ് പിടിയിൽ

മ​ണ​പ്പ​ള്ളി കാ​പ്പി​ത്ത​റ കി​ഴ​ക്ക​തി​ൽ കു​ഞ്ഞു​കു​ട്ട​ൻ എ​ന്ന മി​ഥു​ൻ​രാ​ജ് (20) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: ക​ട​യി​ൽ ക​യ​റി അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ അറസ്റ്റിൽ. മ​ണ​പ്പ​ള്ളി കാ​പ്പി​ത്ത​റ കി​ഴ​ക്ക​തി​ൽ കു​ഞ്ഞു​കു​ട്ട​ൻ എ​ന്ന മി​ഥു​ൻ​രാ​ജ് (20) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് അ​മ്പ​ല​മു​ക്കി​ന് സ​മീ​പ​മു​ള്ള മൊ​ബൈ​ൽ ക​ട​യു​ടെ മു​ന്നി​ൽ പ്ര​തി​ക​ൾ മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു ത​ർ​ക്ക​മു​ണ്ടാക്കി. ഇ​വ​രോ​ട് ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന് മാ​റി പോ​കാ​ൻ പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം അ​ടു​ത്ത ദി​വ​സം രാ​ത്രി വാ​ളും വ​ടി​യു​മാ​യെ​ത്തി​യ സം​ഘം മൊ​ബൈ​ൽ​ഫോ​ൺ ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ സ​നു​വി​നെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

Read Also : വേതനമില്ലാതെ ജോലി! സാംസ്കാരിക വകുപ്പിന് കീഴിലെ നടന ഗ്രാമം ജീവനക്കാർ ദുരിതത്തിൽ

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഭി​ലാ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം പ്ര​തി​ക​ൾ അ​വി​ടെ നി​ന്ന് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ സ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന മ​റ്റു പ്ര​തി​ക​ളെ ഉ​ട​ന​ടി പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്ഐ​മാ​രാ​യ സു​ജാ​ത​ൻ​പി​ള്ള, ഷെ​മീ​ർ, ക​ലാ​ധ​ര​ൻ​പി​ള്ള, എ​സ് സി​പി​ഒ രാ​ജീ​വ്, സി​പി​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button