കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയ കേസില്‍ നാലു പേര് അറസ്റ്റില്‍. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ അക്ഷയ്(19), കെ.എ. സാജു(27), ഫ്രാന്‍സിസ് ജോസഫ് (37), ആന്റണി ലൂയിസ് കൊറയ(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുളവുകാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയാണ് പണം കവർന്നത്. പ്രതികളില്‍ നിന്നും രക്ഷപെട്ട് തൊട്ടടുത്തുള്ള വീട്ടിലെത്തിയ യുവാവ് പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ കൂടാതെ, എബനേസര്‍, ശ്രീരാജ് എന്നിവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇരുവരും ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments