Latest NewsKeralaNews

കഴിഞ്ഞ ഏഴ് വർഷക്കാലം പിണറായി വിജയൻ നടത്തിയ വിദേശ പര്യടനങ്ങൾ കൊണ്ട് നാടിന് എന്ത് ഗുണമുണ്ടായി ? സന്ദീപ് വാര്യർ

നരേന്ദ്ര മോദിജി നടത്തിയ ചടുലമായ നയതന്ത്ര നീക്കങ്ങളുടെ ഗുണഫലം എല്ലാ തലത്തിലും ഇന്ത്യക്ക് ലഭിച്ചിട്ടുമുണ്ട് .

വിദേശ യാത്രകൾ മോശം കാര്യമല്ലെന്ന് പറഞ്ഞ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനു മറുപടിയുമായി സന്ദീപ് വാര്യർ. വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ലെന്നും ലോകം എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയെന്നത് പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ വിമർശനം.

രാജ്യത്തിന്റെ ഭരണാധികാരിയായ പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തുന്നത് അദ്ദേഹത്തിൽ രാജ്യമർപ്പിച്ച ഭരണഘടനാപരമായ ബാധ്യത കൂടിയാണെന്നും കഴിഞ്ഞ ഏഴ് വർഷക്കാലം പിണറായി വിജയൻ നടത്തിയ വിദേശ പര്യടനങ്ങൾ കൊണ്ട് നാടിന് എന്ത് ഗുണമുണ്ടായെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു,

READ ALSO: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു: നഗരമധ്യത്തിൽ യുവാക്കളെ ക്രൂരമായി തല്ലിചതച്ചു 

കുറിപ്പ് പൂർണ്ണ രൂപം

ശരിയാണ് . രാജ്യത്തിന്റെ ഭരണാധികാരിയായ പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തുന്നത് അദ്ദേഹത്തിൽ രാജ്യമർപ്പിച്ച ഭരണഘടനാപരമായ ബാധ്യത കൂടിയാണ് . വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തലും വ്യാപാര ബന്ധങ്ങൾ ഊഷ്മളമാക്കലും അന്താരാഷ്ട്ര വേദികൾ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടതുമെല്ലാം പ്രധാനമന്ത്രിയുടെ ചുമതലയാണ് .

നരേന്ദ്ര മോദിജി നടത്തിയ ചടുലമായ നയതന്ത്ര നീക്കങ്ങളുടെ ഗുണഫലം എല്ലാ തലത്തിലും ഇന്ത്യക്ക് ലഭിച്ചിട്ടുമുണ്ട് . പക്ഷേ ഒരു സംസ്ഥാനത്തിന്റെ മുഖ്യന്ത്രിയുടെ വിദേശ യാത്രയെ പ്രധാനമന്ത്രിയുടെ യാത്രകളുമായി താരതമ്യം ചെയ്യുന്നതിന്റെ യുക്തിയെന്താണ് ? പ്രധാനമന്ത്രി നിർവ്വഹിക്കേണ്ട ഭരണഘടനാപരമായ എന്ത് ബാധ്യതയാണ് വിദേശ രാജ്യങ്ങളുമായി മുഖ്യമന്ത്രിക്കുള്ളത് ? കേരളത്തിന്റെ മുഖ്യന്ത്രി കേരൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ ശ്രമിക്കുകയാണോ ? എല്ലാ പ്രോട്ടോക്കോളുകളും മറി കടന്ന് വിദേശ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധമുണ്ടാക്കുന്നതും ചർച്ച നടത്തുന്നതുമൊക്കെ ഈ മനോഭാവത്തിന്റെ ഭാഗമാണ് .

മുഖ്യമന്ത്രി വിദേശ പര്യടനം നടത്തരുത് എന്ന അഭിപ്രായമൊന്നുമില്ല . പക്ഷെ കഴിഞ്ഞ ഏഴ് വർഷക്കാലം പിണറായി വിജയൻ നടത്തിയ വിദേശ പര്യടനങ്ങൾ കൊണ്ട് നാടിന് എന്ത് ഗുണമുണ്ടായി ? അതിനുള്ള മറുപടി നിങ്ങൾ പറഞ്ഞേ പറ്റൂ

റിയാസ് പറഞ്ഞ ഒരു കാര്യം ശരിയാണ് . പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുന്നുണ്ട് . പക്ഷേ അദ്ദേഹം കുഞ്ഞുകുട്ടി കുടുംബവുമായി ഊരു ചുറ്റാറില്ല , ദുബായിൽ കള്ളകച്ചവടം നടത്തുന്നുമില്ല … ഓർമ്മയിരിക്കട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button