ബംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭയന്നു തുടങ്ങിയെന്നും പറഞ്ഞ നുണകൾ ഒന്നും ഫലിക്കാത്തതിനെ തുടർന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്നും മോദി പരിഹസിച്ചു. കർണാടകയിലെ ശിവമോഗയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്. അവരുടെ നുണകൾ ഒന്നും ഫലിക്കാത്തതിനെ തുടർന്ന് ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്വം ഇപ്പോൾത്തനെ അവർ ഓരോരുത്തരുടെയും മേൽ ചാരുകയാണെന്നും മോദി പരിഹസിച്ചു.
ദീർഘകാലമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കുന്ന സോണിയ ഗാന്ധി, കർണാടക തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സജീവമാണ്. ശനിയാഴ്ച കർണാടകയിൽ സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
Post Your Comments