KeralaLatest NewsNews

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: അമ്മ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവാണ് അറസ്റ്റിലായത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഇവർ വിറ്റത്. കരമന സ്വദേശിയായ സ്ത്രീക്കാണ് വിൽപ്പന നടത്തിയത്. മൂന്ന് ലക്ഷം രൂപ നൽകിയാണ് ഇവർ കുഞ്ഞിനെ വാങ്ങിയത്.

Read Also: ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണ്: ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയതെന്ന് എസ് ഹരീഷ്

ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരിക്കുകയാണ്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറത്തു വന്നത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്‌പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പന സംബന്ധിച്ച വിവരം പുറത്തു വന്നത്.

Read Also: രാജ്യത്ത് ഐഫോൺ വിൽപ്പനയിൽ വമ്പൻ മുന്നേറ്റവുമായി ആപ്പിൾ, മാർച്ച് പാദത്തിൽ വിറ്റഴിച്ചത് കോടികളുടെ ഫോണുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button