സിനിമ പറയുന്നത് വസ്തുതകള്‍: ദി കേരള സ്റ്റോറിയെ പ്രശംസിച്ച് മേനക

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തി. സുദീപ്ദോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമ്രുത്ലാല്‍ ഷാ നിര്‍മ്മിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ബിന്ദു ചേച്ചി പറഞ്ഞ പോലെ സ്‌കൂളുകളില്‍ നിന്ന് ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കുക, പകരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കട്ടെ

സിനിമ കണ്ടിറങ്ങിയ നടി മേനക സുരേഷിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയല്‍പക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേള്‍ക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമ പറയുന്നത് വസ്തുതകളാണ്,’ എന്നും മേനക സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ജി. സുരേഷ് കുമാറും പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്നാണ് അദ്ദേഹം പറഞ്ഞത്.

33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

 

 

Share
Leave a Comment