Latest NewsKeralaNews

മണിപ്പൂർ സംഘർഷം: എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: മണിപ്പൂർ സംഘർഷത്തിൽ എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം. വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നുവെന്ന് സിപിഎം ആരോപിച്ചു. അഞ്ച് ജില്ലകളിലായി വീടുകൾക്കും വസ്തുവകകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും നേരെ ആക്രമണവും തീവെപ്പുമൊക്കെ നടന്നിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നിരവധി മരണങ്ങൾക്ക് കാരണമായെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Read Also: ജോഷി – ജോജു ജോർജ് സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി പാലാ നഗരസഭ

സൈന്യത്തെയും കേന്ദ്ര പോലീസ് സേനയെയും വിന്യസിച്ചതോടെ, ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ കുറച്ച് നിയന്ത്രണ വിധേയമായി. എന്നിരുന്നാലും ജനങ്ങൾ ഇപ്പോഴും അവരുടെ വീടുകളിലോ പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു. സാഹചര്യം ഇങ്ങനെ വഷളാകുമെന്ന് മുൻകൂട്ടി കണ്ട് കലാപം തടയുന്നതിൽ സംസ്ഥാനത്തെ ബിജെപി സർക്കാർ പരാജയപ്പെട്ടു. ക്രമസമാധാനം നിലനിർത്താൻ വേണ്ടിയുള്ള ഇടപെടൽ വൈകി. വനസംരക്ഷണത്തിന്റെ പേരിൽ മലയോരമേഖലയിലെ ജനങ്ങളെ വൻതോതിൽ കുടിയൊഴിപ്പിക്കാനും ‘പുറത്തുനിനുള്ള ആളുകളെ’ നീക്കം ചെയ്യാനും ഉത്തരവിട്ട സംസ്ഥാന സർക്കാരിന്റെ നയം ഭീതി വർദ്ധിപ്പിക്കുകയും ചില മലയോര ജില്ലകളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തുവെന്ന് സിപിഎം കുറ്റപ്പെടുത്തി.

അടിയന്തിരമായി ക്രമസമാധാനം പുനഃസ്ഥാപിക്കുകയും അക്രമാസക്തമായ ഈ സംഘർഷത്തിലേക്ക് നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുകയും വേണം. കേന്ദ്രത്തിന്റെ സഹായത്തോടെ കുടിയിറക്കപ്പെട്ടവരെ അവരുടെ താമസസ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണം. ഒറ്റക്കെട്ടായി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Read Also: ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button