Latest NewsKeralaNews

വേനലവധി ആഘോഷമാക്കാൻ പുതിയ ടൂർ പാക്കേജുമായി കെഎസ്ആർടിസി

സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ ഡിപ്പോകളിൽ നിന്ന് ജംഗിൾ സഫാരി ഉൾപ്പെടുത്തിയിട്ടുണ്ട്

ഇത്തവണത്തെ വേനലവധി ആഘോഷമാക്കാൻ കെഎസ്ആർടിസി പുതിയ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് യാത്ര ചെയ്യാവുന്ന തരത്തിൽ, ബഡ്ജറ്റ് റേഞ്ചിലുള്ള വിനോദയാത്രകളാണ് കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് യാത്ര പുറപ്പെടുക. മെയ് 12-ന് ആരംഭിക്കുന്ന വിനോദയാത്രയെ കുറിച്ചുള്ള വിവരങ്ങൾ അറിയാം.

മെയ് 12-ന് മലപ്പുറം ഡിപ്പോയിൽ നിന്ന് ഇടുക്കി, വാഗമൺ എന്നിവിടങ്ങളിലേക്ക് യാത്ര ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്കും, താമരശ്ശേരി ഡിപ്പോയിൽ നിന്ന് വാഗമണ്ണിലേക്കുമാണ് യാത്ര. സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ ഡിപ്പോകളിൽ നിന്ന് ജംഗിൾ സഫാരി ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: പൊതുചടങ്ങുകളില്‍ നിന്ന് മാത്രമല്ല, സ്‌കൂളുകളില്‍ നിന്നും ഈശ്വര പ്രാര്‍ത്ഥന ഒഴിവാക്കണം : ബിന്ദു അമ്മിണി

മാവേലിക്കരയിൽ നിന്ന് മൂന്നാറിലേക്ക് രണ്ട് ദിവസത്തെ ട്രിപ്പും പാറശ്ശാലയിൽ നിന്ന് വയനാട്ടിലേക്ക് മൂന്ന് ദിവസത്തെ ട്രിപ്പുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, കിളിമാനൂർ, വൈക്കം ഡിപ്പോയിൽ നിന്ന് വയനാട്ടിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. വിനോദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button