സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ, തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ന്യൂനമർദ്ദമായും, പിന്നീട് അതിതീവ്ര ന്യൂനമർദ്ദമായും മാറുന്നതാണ്. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ, ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ മേഖലയിലേക്കാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത.
വരും ദിവസങ്ങളിൽ മഴയുടെ അളവ് കൂടുന്നതാണ്. തിങ്കളാഴ്ച വയനാട് ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. കൂടാതെ, കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും, തീരദേശ നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: കോവിഡ് ഭേദമായവരിലെ ലോംഗ് കോവിഡ് ലക്ഷണങ്ങൾ തള്ളിക്കളയരുത്, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Post Your Comments