ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉൾപ്പെടെയുള്ളവർ പ്രദര്‍ശനം കാണാനെത്തും. രാത്രി എട്ട് നാല്‍പ്പത്തിയഞ്ചിന് ഗരുഡ മാളിലെ ഐനോക്‌സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ചിത്രം കാണാന്‍ പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
നേരത്തെ തന്നെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള സ്റ്റോറി സിനിമ ബിജെപി ചര്‍ച്ചയാക്കിയിരുന്നു. യിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് രംഗത്തെത്തി.
കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിലെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെയും സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് കേരള സ്‌റ്റോറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക പ്രദര്‍ശനം കാണാനായി പെണ്‍കുട്ടികളെ പ്രത്യേകം ക്ഷണിക്കുന്നതായും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.
Post Your Comments