Latest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ പൊലീസ് പിടിയിൽ

പ​ട​ന്ന​ക്കാ​ട് അ​ന​ന്തം​പ​ള്ള​യി​ലെ ലാ​ലു എ​ന്ന ഷി​ജു​വി​നെ​യാ​ണ് എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

നീ​ലേ​ശ്വ​രം: എം.​ഡി.​എം.​എ​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പ​ട​ന്ന​ക്കാ​ട് അ​ന​ന്തം​പ​ള്ള​യി​ലെ ലാ​ലു എ​ന്ന ഷി​ജു​വി​നെ​യാ​ണ് എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ശ​ക്ത​മാ​ക്കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്രേം​സ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​യി​ൽ നടന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് ഇയാൾ പിടിയിലായത്. വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ർ​ത്താ​തെ പോ​യ കെ.​എ​ൽ-60 എം. 9927 ​ഓ​ട്ടോ നി​ർ​ത്തി പ​രി​ശോ​ധിക്കുകയായിരുന്നു.

Read Also : ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍

ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡാ​ഷ്ബോ​ർ​ഡി​ൽ ​നി​ന്ന് സി​ഗ​ര​റ്റ് പാ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാണ് എം.​ഡി.​എം.​എ ക​ണ്ടെ​ത്തിയത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ക്കു​ന്ന ഷി​ജു​വി​ൽ​നി​ന്ന് പൊ​ട്ടി​യ ഗ്ലാ​സ്, ലൈ​റ്റ​ർ, ഗ്ലാ​സ് പൈ​പ്പ് എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​സ്.​ഐ കെ. ​ശ്രീ​ജേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പി. ​ആ​ന​ന്ദ കൃ​ഷ്ണ​ൻ, പി.​കെ. ഗീ​രീ​ശ​ൻ, എം.​വി. കു​ഞ്ഞ​ബ്ദു​ല്ല, വി​നോ​ദ് കോ​ടോ​ത്ത്, പ്ര​ദീ​പ​ൻ കോ​തോ​ളി എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button