ThiruvananthapuramKeralaNattuvarthaLatest NewsNews

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ : അപമാനിതയായ കുട്ടിക്ക് ഒന്നരലക്ഷം നഷ്​ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവ്

മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ പെൺകുട്ടിയെ അപമാനിച്ചത്

കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ പെൺകുട്ടിയെ അപമാനിച്ചത്.

Also Read : മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പ്രിയങ്കയുടെ ആരോപണം: പരാതിയില്ലെങ്കിലും അന്വേഷണത്തിനൊരുങ്ങി കേന്ദ്രം

പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ നിർദേശം നൽകിയ കോടതി, പരാതിക്കാരിയായ കുട്ടിക്ക് 25,000 രൂപ കോടതിച്ചെലവായി നൽകണമെന്നും ഉത്തരവിട്ടു. ഒന്നര ലക്ഷം രൂപ സർക്കാറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.

പെൺകുട്ടി നഷ്ടപരിഹാരത്തിന് അർഹയാണെന്ന് കോടതി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിൽ കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥക്ക് ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകണം. ക്രമസമാധാന പരിപാലനത്തിൽ നിന്ന് ഇവരെ മാറ്റിനിർത്തണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button