പിഎൽഎ സ്കീമിന്റെ ഭാഗമാകാനൊരുങ്ങി രാജ്യത്തെ പ്രമുഖ കമ്പനികൾ. കണക്കുകൾ പ്രകാരം, പിഎൽഐ സ്കീമിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് 15 കമ്പനികളാണ്. കൂടാതെ, ഈ കമ്പനികൾ 1,368 കോടി രൂപയുടെ നിക്ഷേപം നടത്തും.
കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്കീമാണ് വൈറ്റ് ഗുഡ് പിഎൽഐ. എസി, എൽഇഡി ലൈറ്റ് എന്നിവയുടെ നിർമ്മാണമാണ് ഈ സ്കീമിന് കീഴിൽ വരുന്നത്. എസി നിർമ്മാണത്തിന് 6 കമ്പനികളാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഈ കമ്പനികൾ 908 കോടി രൂപയുടെ നിക്ഷേപം നടത്തും. കൂടാതെ, എൽഇഡി ലൈറ്റ് നിർമ്മാണ രംഗത്തേക്ക് 9 കമ്പനികളാണ് നിക്ഷേപം നടത്തുന്നത്. ഈ കമ്പനികൾ 460 കോടി രൂപയുടെ നിക്ഷേപം നടത്തും.
Also Read: മഹാരാഷ്ട്ര: ഉദ്ധവ് സർക്കാരിന്റെ വിശ്വാസ വോട്ടിന് സുപ്രീം കോടതി അനുമതി നൽകി
അദാനി കോപ്പർ ട്യൂബ്സ്, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, സ്റ്റേറിയൻ ഇന്ത്യ, കെയ്ൻസ് ടെക്നോളജി ഇന്ത്യ, മിറ്റ്സ്ബുഷി ഇലക്ട്രിക് ഇന്ത്യ, സ്വാമിനാഥൻ എന്റർപ്രൈസസ് എന്നീ കമ്പനികളാണ് എസി നിർമ്മാണ രംഗത്തുള്ളത്. പോളി ഫിലിംസ്, വിപ്രോ, ക്രോംപ്ടൺ, ലൂമെൻസ് എയർകോൺ തുടങ്ങിയ കമ്പനികളാണ് എൽഇഡി ലൈറ്റുകൾ നിർമ്മിക്കുന്നത്.
Post Your Comments