അമ്പലമേട്: കമ്പനി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കരിമുകൾ, അമൃതകുടീരം കോളനിയിൽ അഖിൽ ഗണേഷാണ് (25) പിടിയിലായത്.
അമ്പലമേട് ചാലിക്കര ഭാഗത്താണ് സംഭവം. ബാഗുകൾ, വസ്ത്രങ്ങൾ, ഐ.ഡി കാർഡ്, 5,000രൂപ എന്നിവയുൾപ്പെടെ 10,000 രൂപ മൂല്യം വരുന്ന സാധനസാമഗ്രികൾ ആണ് കവർച്ച ചെയ്തത്.
Read Also : ഇത്തരക്കാരില്‍ നിന്നാണ് ജോസഫ് മാഷ്ടെ കൈവെട്ടാനുള്ള ആവേശം തീവ്രവാദികള്‍ക്ക് കിട്ടിയതെന്ന് സന്ദീപ് വാര്യര്‍
ഗണേഷ് നിരവധി മോഷണക്കേസുകളിലും, ലഹരിമരുന്ന് കേസുകളിലും പ്രതിയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രതി ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്.
എസ്.എച്ച്.ഒ ലാൽ സി. ബേബി, എസ്.ഐ പി.പി. റെജി, അസി. സബ് ഇൻസ്പെക്ടർ പി.ജെ. അജയ് കുമാർ, എസ്.സി.പി.ഒ മാരായ സുഫൽ ജോൺ, സുധീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments