ഇംഫാൽ: മണിപ്പൂരിലെ അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി. അസം റൈഫിൾസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരാചദ്പൂർ, കെപിഐ, മോറെ, കച്ചിംഗ് പ്രദേശങ്ങളിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം നടന്നത്. പിന്നീട് സംഘർഷം രൂക്ഷമാകുകയായിരുന്നു.
Read Also: അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതേസമയം, മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഐആർഎസ് അസോസിയേഷൻ അറിയിച്ചു. ഇംഫാലിലെ ടാക്‌സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിൻതാങ് ഹാക്കിപ് ആണ് മരിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡ്യൂട്ടിയിലായിരുന്ന പൊതുപ്രവർത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ ട്വീറ്റ് ചെയ്തു. ലെറ്റ്മിൻതാങ് ഹാക്കിപിനെ അദ്ദേഹത്തിന്റെ വസതിയിൽ കയറി വലിച്ചിഴച്ച് കൊലപ്പെടുത്തിയെന്നാണ് ഐആർഎസ് അസോസിയേഷന്റെ ആരോപണം.
Post Your Comments