PalakkadLatest NewsKeralaNattuvarthaNews

13കാരന് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം : യുവാവിന് മൂന്നുവർഷം തടവും പിഴയും

അമ്പലപ്പാറ കിഴൂർ അനിയത്ത് കിഴക്കേവീട്ടിൽ മുരളി കൃഷ്ണനെ(30)യാണ് കോടതി ശിക്ഷിച്ചത്

പട്ടാമ്പി: 13കാരനായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 3 വർഷം കഠിന തടവും 50,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അമ്പലപ്പാറ കിഴൂർ അനിയത്ത് കിഴക്കേവീട്ടിൽ മുരളി കൃഷ്ണനെ(30)യാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.

Read Also : പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം: 22 വർഷം ഒളിവിൽ കഴിഞ്ഞ കൊമ്പൻ കുമാർ പിടിയിൽ

പിഴ സംഖ്യ ഇരക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. സമാനമായ കുറ്റത്തിന് ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പ്രതിക്ക് 3 വർഷം കഠിതടവും 50000 രൂപയും ശിക്ഷ വിധിച്ചിരുന്നു.

Read Also : പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം: 22 വർഷം ഒളിവിൽ കഴിഞ്ഞ കൊമ്പൻ കുമാർ പിടിയിൽ

പട്ടാമ്പി സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബിന്ദു ലാൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.നിഷ വിജയ കുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button