തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി പുറത്തിറങ്ങിയ കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘സിനിമയെ കുറിച്ച് പറയാന്‍ താന്‍ ആളല്ല, കാരണം ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, പ്രധാനമന്ത്രി ആ സിനിമ കണ്ടു കാണും, അതുകൊണ്ടായിരിക്കും അദ്ദേഹം അഭിപ്രായം പറഞ്ഞത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ’, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Read Also:‘ഓപ്പറേഷന്‍ തൃനേത്ര’യില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം
‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യമായാല്‍ അതിനെ കുറിച്ച് തുറന്നു പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നതിന് പകരം വസ്തുതകള്‍ അന്വേഷിക്കട്ടെ. തെറ്റ് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ’. അദ്ദേഹം വ്യക്തമാക്കി.
‘ഇനി മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിയ്ക്കണം. എന്തെങ്കിലും തെറ്റ് വെളിച്ചത്തു വന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ് അതിന് ആവശ്യമായ നിയമനടപടി സ്വീകരിക്കണം’, ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments