പാലക്കാട്: ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്‍റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനു പങ്കുണ്ടെന്ന ആരോപണവുമായി പ്രവീണിന്റെ കുടുംബം. റിഷാന പ്രവീണിനെ നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് പ്രവീണിന്റെ സഹോദരന്‍ പുഷ്പന്‍ പറഞ്ഞു.
‘നാല് ദിവസം മുന്‍പ് പ്രവീണ്‍ ഇവിടെ വന്നിരുന്നു. കഴുത്തിലും നെറ്റിയിലും മുറിവുകള്‍ കണ്ടു. ഞങ്ങളുടെ ബന്ധു കാര്യം തിരക്കിയപ്പോള്‍ റിഷാന ഉപദ്രവിച്ചതാണെന്ന് പറഞ്ഞു. ബോഡി ബില്‍ഡിംഗ് കരിയര്‍ നശിപ്പിക്കുമെന്ന് പോലും അവള്‍ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു’, പുഷ്പന്‍ പറഞ്ഞു.
പ്രവീൺ വിവാഹത്തിന് ഒരാഴ്ച്ച മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെന്നും പുഷ്പന്‍ പറഞ്ഞു. റിഷാനയുടെ ഉപദ്രവം മൂലമാണ് അന്നും പ്രവീണ്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പുഷ്പന്‍ ആരോപിച്ചു.
വ്യാഴാഴ്ചയാണ് പ്രവീണ്‍ നാഥിനെ തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
Post Your Comments