Latest NewsKeralaNews

കേരള സ്‌റ്റോറി യാഥാര്‍ത്ഥ്യമാണ്, കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ:ബേബി മാത്യു

കേരള സ്‌റ്റോറി യാഥാര്‍ത്ഥ്യമാണ്, കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ, ഐഎസും ലവ് ജിഹാദും കേരളത്തില്‍ വേര് പിടിച്ചു

പോര്‍ട്ട് ബ്ലെയര്‍: കേരള സ്റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന സാക്ഷ്യപ്പെടുത്തലുമായി പോര്‍ട്ട് ബ്ലെയറില്‍ ജോലി ചെയ്യുന്ന ബേബി മാത്യു. കേരള സ്റ്റോറി ഇപ്പോള്‍ വരേണ്ട സിനിമ അല്ല, നേരത്തെ വരണ്ട സിനിമയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ലായിരുന്നു.

Read Also: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ച് എക്സൈസ്, ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടും

‘മുഖ്യമന്ത്രി പിണറായി വിജയന് അറിയാത്ത ഒരു കാര്യവും ഇല്ല, അവരെ കേരളത്തില്‍ വളര്‍ത്തുകയാണ്. നമ്മുടെ പിള്ളേരെ ലവ് ചെയ്യും. പിന്നെ കൊണ്ട് പോയി ഐഎസില്‍ ചേര്‍ക്കും. കേരളത്തില്‍ സിനിമ പലയിടത്തും പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് ഇത് റിയല്‍ സ്റ്റോറി ആയതിനാലാണ്. ISIS എന്ന ഭീകര സംഘടന കാട്ടുന്ന ക്രൂരതയാണ് സിനിമ. ആ സിനിമ കണ്ടാല്‍ ആരും സ്വന്തം പെണ്‍കുട്ടികളെ പഠിപ്പിക്കാനായി കേരളത്തിലേക്കിനി വിടില്ല. എനിക്ക് ഭയമാകുന്നു. ഞാനെന്റെ മക്കളെ കേരളത്തിലേക്ക് വിടില്ല’, ബേബി മാത്യു പറഞ്ഞു.

‘ജിഹാദികള്‍ നമ്മുടെ മക്കളെ സ്നേഹിക്കും സ്നേഹിച്ച് സ്നേഹിച്ചവര്‍ കൊല്ലും. സിനിമയില്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്. 35 വര്‍ഷം മുന്‍പ് കേരളം വിട്ടു വന്ന ഒരാളാണ് ഞാന്‍. സിനിമ കണ്ടിട്ട്, എന്റെ കുട്ടികളെ ഇനി കേരളത്തില്‍ പഠിപ്പിക്കാന്‍ പറ്റില്ല’ ബേബി മാത്യു പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button