ലക്നൗ: കൊലപാതകക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ എന്ന കൊടും കുറ്റവാളിയെ ആണ് മീററ്റിലുണ്ടായ ഏറ്റുമുട്ടലില്‍ യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
കൊലപാതകക്കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ ഉടന്‍ കേസിലെ ദൃക്സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ എസ്.ടി.എഫ് തീരുമാനിക്കുകയായിരുന്നു.
മീററ്റിലെ ഉള്‍ഗ്രാമത്തിലായിരുന്നു ദുജാനയുമായി പോലീസ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഒളിച്ചിരുന്ന ദുജാനയും സംഘവും പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസും ഉടന്‍ തിരിച്ചു വെടി വെക്കുകയാണ് ഉണ്ടായത്. ഇതിനിടെയാണ് അനില്‍ ദുജാന കൊല്ലപ്പെടുന്നത്.
Post Your Comments