Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സ്ത്രീകളെ നഗ്നരാക്കി കിടത്തി രഹസ്യ ഭാഗങ്ങളിൽ ചവിട്ടി നിന്നുകൊണ്ട് തെറി വിളിക്കും, ബാധ ഇറങ്ങിയോടും: ശോഭനയുടെ കഥകൾ

മലയാലപ്പുഴ: മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാലപ്പുഴ വാസന്തി മഠത്തിലെ മന്ത്രവാദിനി ശോഭനയാണ് പെൺകുട്ടിയേയും അമ്മയേയും മുത്തശ്ശിയേയും പൂട്ടിയിട്ടത്. പത്ത് ദിവസത്തോളമാണ് ഇവർ പുറംലോകം കാണാതെ കിടന്നത്. ശോഭനയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. പത്തനാപുരം സ്വദേശി ശുഭ (34), പ്രായപൂർത്തിയാകാത്ത മകൾ, ശുഭയുടെ ഭർതൃമാതാവ് എസ്തർ എന്നിവരെയാണ് മലയാലപ്പുഴയിലെ വാസന്തിമഠമെന്ന ദുർമന്ത്രവാദകേന്ദ്രത്തിൽനിന്ന് മോചിപ്പിച്ചത്.

മലയാലപ്പുഴ പൊലീസിന്റെ ഭാഗത്തുനിന്ന് ശോഭനയെ സഹായിക്കുന്ന നിലപാടുകൾ മുൻപ് ഉണ്ടായിരുന്നതായി നാട്ടുകാർ കുറ്റപ്പെടുത്തി. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്നാണ് പരാതി. ദുർമന്ത്രവാദവും ആഭിചാരക്രിയകളും നടത്തിക്കൊണ്ടിരുന്ന ശോഭനയെ കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല നാട്ടുകാർക്ക് പറയാനുള്ളത്. വാസന്തിമഠത്തിലെ വാസന്തിയമ്മയുടെ ബാധയൊഴിപ്പിക്കൽ വളരെ കുപ്രസിദ്ധമാണ്.

Also Read:സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ ശേഖരത്തിൽ റെക്കോർഡ് നേട്ടം

ബാധയൊഴിപ്പിക്കാൻ കൊണ്ടുവരുന്ന കുട്ടികളെയും സ്ത്രീകളെയും വിവസ്ത്രരാക്കി നിലത്ത് മലർത്തി കിടത്തും. അവരുടെ രഹസ്യ ഭാഗങ്ങളിൽ ചവിട്ടി നിന്നുകൊണ്ട് തെറിയഭിഷേകം നടത്തും. ഇതോടെ, ദേഹത്ത് കൂടിയ ബാധ ഇറങ്ങിയോടും എന്നാണ് ഇവർ, തന്നെ കാണാനെത്തുന്നവരെ വിശ്വസിപ്പിച്ചിരുന്നത്. വിശ്വാസികൾക്ക് ഇവരെ വലിയ കാര്യമാണ്. എന്നാൽ നാട്ടുകാർക്ക് അങ്ങനെയല്ല ഏത് നേരവും തെറിവിളി കേട്ട് സ്വന്തം വീട്ടിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവരുടെ വീടിനടുത്ത് ഉള്ളവരുടേത്. ശോഭന തിലക് പിന്നീട് വാസന്തിയമ്മ ആവുകയായിരുന്നു. നാട്ടുകാരുമായി ഇവർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പതിനഞ്ച് വർഷം മുൻപാണ് ശോഭന തിലക് ഭർത്താവിനും മക്കൾക്കുമൊപ്പം മെഴുവേലിയിൽ താമസത്തിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button