Latest NewsNewsBusiness

സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ ശേഖരത്തിൽ റെക്കോർഡ് നേട്ടം

മൊത്തം വിദേശ നാണയ ആസ്തികളുടെ 5.58 ശതമാനം സ്വർണമായിട്ടാണ് റിസർവ് ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്

സ്വർണ ശേഖരത്തിൽ പുതിയ റെക്കോർഡിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ 10 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്. ഇതോടെ, മൊത്തം സ്വർണ ശേഖരം 800 ടണ്ണായി ഉയർന്നിരിക്കുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും, ഡോളർ മൂല്യം കുറയുമ്പോഴുമാണ് സാധാരണയായി കൂടുതൽ സ്വർണം വാങ്ങാറുള്ളത്. 2022-23 കാലയളവിൽ 40 ടൺ സ്വർണമാണ് ആർബിഐ വാങ്ങിയത്.

മൊത്തം വിദേശ നാണയ ആസ്തികളുടെ 5.58 ശതമാനം സ്വർണമായിട്ടാണ് റിസർവ് ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. മാർച്ച് പാദത്തിൽ സിംഗപ്പൂർ, റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വൻ തോതിൽ സ്വർണം വാങ്ങിയിട്ടുണ്ട്. സിംഗപ്പൂർ, അമേരിക്ക, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരം യഥാക്രമം 222.4 ടൺ, 8,134 ടൺ, 3,315 ടൺ, 2,452 ടൺ എന്നിങ്ങനെയാണ്.

Also Read: ക്ഷേത്ര ഗോപുരത്തിൽ ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടാൻ വന്നവരെ അടിച്ചോടിച്ച് ഭക്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button