ദീർഘനാൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ മാനനഷ്ട കേസ് ഒത്തുതീർപ്പാനൊരുങ്ങി ടെസ്‌ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. സിഖ് നിരൂപകനും ഗവേഷകനുമായ ഇന്ത്യൻ വംശജൻ രൺദീപ് ഹോത്തി നൽകിയ മാനനഷ്ട കേസാണ് മസ്ക് ഒത്തുതീർപ്പാക്കിയത്. 2020- ലാണ് മസ്കിനെതിരെ ഹോത്തി കേസ് നൽകിയത്.
മിഷിഗൻ സർവകലാശാലയിലെ ഏഷ്യൻ ലാംഗ്വേജ് ആൻഡ് കൾച്ചേഴ്സിലെ ഗവേഷണ വിദ്യാർത്ഥിയാണ് ഹോത്തി. ടെസ്‌ലയിലെ ജീവനക്കാരെ ഹോത്തി നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് മസ്ക് ആരോപിച്ചതോടെയാണ് ഹോത്തി നിയമനടപടികൾക്ക് ഒരുങ്ങിയത്. എന്നാൽ, 2018-ൽ തന്നെ മസ്കും ഹോത്തിയും തമ്മിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. @skabooshka എന്ന പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് തുടങ്ങിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. മാനനഷ്ടക്കേസിൽ വലിയ ജനപിന്തുണയാണ് ഹോത്തിക്ക് ലഭിച്ചത്.
Also Read: കേരള സ്റ്റോറി നിരോധിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് പിണറായി സർക്കാർ
Post Your Comments