Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndia

ദി കേരള സ്റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുത്; ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്

ചെന്നൈ: റിലീസിന് മുന്‍പേ വിവാദമായ ‘ദി കേരള സ്റ്റോറി’ക്ക് തമിഴ്നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണുള്ളത്. ചിത്രം റിലീസ് ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, സിനിമയിൽ വസ്തുതാവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നും അതു നീക്കാതെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയ്ക്ക് അടിയന്തര സ്റ്റേ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡിന്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് ഈ മാസം അഞ്ചിന് പരിഗണിക്കും. അന്ന് തന്നെയാണ് സിനിമയുടെ റിലീസും.

സിനിമയുടെ ടീസര്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ എന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തെ കുറിച്ച് ഗുരുതര പരാമർശമുള്ള സിനിമക്കെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം കടുക്കുകയാണ്. സിനിമ നിരോധിക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button