KeralaMollywoodLatest NewsNewsEntertainment

പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥ, രാത്രി ഉറക്കമില്ല, സെറ്റില്‍ വരുന്നത് 11 മണിക്ക്: താരങ്ങൾക്കെതിരെ സാന്ദ്ര തോമസ്

സിനിമ ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്

താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. അഭിനേതാക്കള്‍ക്ക് പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥയാണെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്ന് പകല്‍ ഉറങ്ങുന്നതിനാല്‍ ഇവർ ഷൂട്ടിങ്ങിനു എത്തുന്നത് 11 നു ശേഷമാണെന്നും സാന്ദ്ര പറയുന്നു.

read also: കോൺഗ്രസിന് തിരിച്ചടി: മുൻ എംഎല്‍എ പാർട്ടിവിട്ടു, കെ കെ ഷാജു ഇനി സിപിഎമ്മില്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സാന്ദ്ര പങ്കുവച്ചത് ഇങ്ങനെ,

സമൂഹത്തില്‍ ലഹരി ഉപയോഗം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് സിനിമ മേഖലയിലുമുണ്ട്. സിനിമ ഇന്‍ഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇപ്പോള്‍ പറയുന്നതായിരിക്കില്ല അവര്‍ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അതുകഴിഞ്ഞ് പറയുന്നത്. നോര്‍മലായിരിക്കുമ്പോള്‍ നമ്മള്‍ ചെന്ന് സംസാരിച്ചാല്‍ അവര്‍ അത് ചെയ്യാം എന്നു പറയാം. എന്നാല്‍ അടുത്ത ദിവസം അത് ഓര്‍മ കാണില്ല. നമ്മള്‍ അവിടെ കള്ളന്മാരായി. ഇത് ഉപയോഗിക്കുന്നവര്‍ക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. പകല്‍ ആണ് അവര്‍ ഉറങ്ങുക. ഇത് ഷൂട്ടിനെ ബാധിക്കും. രാവിലെ 6 മണിക്കാണ് ഷൂട്ട് ആരംഭിക്കുന്നത്. 9 മണിക്കു മുന്‍പ് ഒരു സീന്‍ തീര്‍ക്കുക എന്നതാണ് പണ്ടത്തെ രീതി. ഇപ്പോഴത്തെ സാഹചര്യം എന്തെന്നാല്‍, പത്തര പതിനൊന്നു മണി കഴിയാതെ അഭിനേതാക്കള്‍ സെറ്റിൽ എത്തില്ല. ‘ സാന്ദ്ര തോമസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button