KeralaLatest NewsNews

മസ്റ്ററിംഗ്: അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം സോഫ്റ്റ്‌വെയർ കുത്തക, ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ധനകാര്യവകുപ്പാണ് അനുമതി നൽകിയത്

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ തുടങ്ങിയവയുടെ മസ്റ്ററിംഗിനുള്ള ജീവൻ രക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം അനുമതി നൽകിയതു തടഞ്ഞ ഇടക്കാല ഉത്തരവ് വീണ്ടും ദീർഘിപ്പിച്ചു. ഇടക്കാല ഉത്തരവിന്റെ കാലാവധി മെയ് 12 വരെയാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഹർജി പരിഗണിക്കാനുള്ള തീയതി നിശ്ചയിച്ചത്. എന്നാൽ, ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തീയതി വീണ്ടും നീട്ടുകയായിരുന്നു. മെയ് 12ന് വീണ്ടും ഹർജി പരിഗണിക്കും.

അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ധനകാര്യവകുപ്പാണ് അനുമതി നൽകിയത്. മാർച്ച് 28ന് ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശിനി റീന സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഉത്തരവ് നടപ്പാക്കുന്നത് മെയ് രണ്ട് വരെ ഹൈക്കോടതി തടയുകയായിരുന്നു. ഈ കാലാവധിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്.

Also Read: ഇ- പോസ് മെഷീനുകളുടെ തകരാറുകൾക്ക് പരിഹാരം! സംസ്ഥാനത്ത് റേഷൻ വിതരണം പുനസ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button