റെവ: വിവാഹ ചടങ്ങിനിടെ വിവാഹത്തിൽ നിന്ന് പിന്മാറി മധ്യപ്രദേശിലെ റെവ ജില്ലയിൽ നിന്നുള്ള ഒരു വധു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ചാണ് വധു വിവാഹത്തിന് വിസമ്മതിച്ചത്. മാത്രമല്ല, വധുവിന്റെ കുടുംബാംഗങ്ങൾ വരനെ ബന്ദിയാക്കി മർദ്ദിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.
വിവാഹത്തിലെ പ്രധാന ചടങ്ങായ ബരാത്തിന് ഇടയിലാണ് സംഭവം. വടക്കേ ഇന്ത്യയിൽ വരൻ ഒരു കുതിരപ്പുറത്ത് കുടുംബങ്ങളുമായി വിവാഹ പന്തലിലേക്ക് വരുന്ന ചടങ്ങാണ് ബരാത്ത്. ഇവിടെ മണിക്വാർ ഗ്രാമത്തിൽ നിന്നുള്ള വരന്റെ ബരാത് മൗഗഞ്ച് പോലീസ് സ്റ്റേഷൻ ഏരിയയ്ക്ക് കീഴിലുള്ള വൻപധർ ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹാനുഷ്ഠാനങ്ങൾക്കിടയിൽ ബറാത്തികളുടെ (വരന്റെ കൂടെ എത്തുന്നവർ) പെരുമാറ്റത്തെച്ചൊല്ലി തർക്കം ഉണ്ടാവുകയും പെൺകുട്ടി വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.
Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി
അതേസമയം, സംഭവത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. അതിൽ വരന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നത് കാണാം. വധുവിന്റെ കുടുംബം വരനെയും കൂട്ടരെയും ബന്ദികളാക്കുകയും തർക്കത്തെ തുടർന്ന് മർദ്ദിക്കുകയും ചെയ്തുവെന്ന് വരനും ബന്ധുക്കളും ആരോപിച്ചു. പെൺകുട്ടി വരന് മാനസിക പ്രശ്നമുണ്ടെന്ന് ആരോപിക്കുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
എന്നാൽ, വരന്റെ ബന്ധുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ ‘ബതാഷ’ (ഒരു തരം മധുരം) എറിയുന്ന ഒരു പരമ്പരാഗത ആചാരത്തിനിടെ ചില ബറാത്തികൾ വധുവിന്റെ ബന്ധുക്കളായ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്നാണ് തർക്കം ആരംഭിച്ചത്. തർക്കം രൂക്ഷമാകുകയും പെൺകുട്ടിയുടെ ബന്ധുക്കൾ ബറാത്തികളെ അടിക്കാൻ തുടങ്ങുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മണവാളനെയും കൂട്ടരെയും പെൺവീട്ടുകാർ മർദ്ദിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയിട്ടുണ്ട്.
Post Your Comments